കയ്റോസ് രജതജൂബിലി ആഘോഷം ഇന്ന് പിലാത്തറയിൽ
1496202
Saturday, January 18, 2025 1:47 AM IST
പിലാത്തറ: കണ്ണൂര്‍ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കയ്റോസിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പിലാത്തറ സെന്റ് ജോസഫ് കോളജ് ഓഡിറ്റോറിയത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരി സ്വാഗതം പറയും.
കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്, നിയമസഭാ സ്പീക്കർ എ.എന്‍. ഷംസീര്‍, തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍, സംവിധായകൻ ലാല്‍ ജോസ് എന്നിവര്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സുവനീർ പ്രകാശനം ചെയ്യും.
കയ്റോസിന്റെ മുന്‍ ഡയറക്ടര്‍മാരെ കോഴിക്കോട് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കൽ ആദരിക്കും. നിർമാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഡോ. ആന്റണി ഫെര്‍ണാണ്ടസ്, കോള്‍പിംഗ് ഇന്ത്യ ഡയറക്ടര്‍ ഡോ. മരിയ സൂസൈ, സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ ആന്റോ ജോര്‍ജ്, ദീനസേവന സഭ മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍സി, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്സി.ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ എന്നിവര്‍ നിര്‍വഹിക്കും.
എംപിമാരായ കെ.സുധാകരൻ , രാജ്മോഹന്‍ ഉണ്ണിത്താന്, എംഎൽഎമാരായ എം.വി.ഗോവിന്ദന്, എം.വിജിന്, ടി.ഐ. മധുസൂദനന്, സണ്ണി ജോസഫ്, സജീവ് ജോസഫ്, കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരന് എന്നിവർ പങ്കെടുക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.