കാട്ടാന ഭീഷണിയിൽ കന്മദപ്പാറ
1495904
Friday, January 17, 2025 1:04 AM IST
പാടാംകവല: പയ്യാവൂർ കന്മദപ്പാറയിൽ വീണ്ടും കാട്ടാനയിറങ്ങി. പാടാംകവല-കന്മദപ്പാറ റോഡിൽ അച്ചൻമുക്കിലെ അതികാരത്തിൽ ജോസഫിന്റെ വീട്ടുമുറ്റത്താണ് ഇന്നലെ പുലർച്ചെ ഒന്നോടെ ആന എത്തിയത്.
വീടിന്റെ ഒരു ജനൽ ആന തകർത്തു. വിവരമറിയിച്ചതിനെ തുടർന്ന് പാടാംകവല സെക്ഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് പടക്കം പൊട്ടിച്ചും മറ്റും കാട്ടാനയെ കന്മദപ്പാറ മുകളിലേക്ക് തുരത്തിയെങ്കിലും അച്ചൻമുക്കിൽ ഉള്ള വീട്ടുകാർ ഭീതിയിലാണ്.
ജോസഫിന്റെ വീടിനു സമീപം യുവാക്കൾ കാവലിരിക്കുകയാണ്. ഈ ഒറ്റക്കൊമ്പൻ നേരത്തെ പാടാംകവലയിൽ ഭീതി പരത്തിയിരുന്നു. വനംവകുപ്പ് രാത്രിക്കാല പരിശോധന ശക്തമാക്കിയിട്ടുണ്ട്.