കൊട്ടിയൂരിൽ അജ്ഞാത ജീവി വാഹനമിടിച്ച് ചത്തനിലയിൽ
1495598
Thursday, January 16, 2025 1:18 AM IST
കൊട്ടിയൂർ: കണ്ടപ്പനത്ത് കടുവയുടെ കുഞ്ഞെന്ന് സംശയിക്കുന്ന ജീവിയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് കണ്ടപ്പനത്തിനടുത്ത് തീപ്പൊരി കുന്നിൽ വാഹനമിടിച്ച് ചത്ത നിലയിൽ അജ്ഞാത ജീവിയെ കണ്ടെത്തിയത്. ഇത് കടുവയുടെയോ പുലിയുടെയോ കുഞ്ഞാകാമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ജഡം നീക്കം ചെയ്തു.
എന്നാൽ ക്യാറ്റ് ടൈഗർ കുഞ്ഞാണിതെന്നാണ് വനപാലകർ പറയുന്നത്.