സത്യൻ വണ്ടിച്ചാലിന് നാടിന്റെ അന്ത്യാഞ്ജലി
1495609
Thursday, January 16, 2025 1:18 AM IST
കണ്ണൂർ: അന്തരിച്ച ഡിസിസി മുൻ ജനറൽ സെക്രട്ടറി സത്യൻ വണ്ടിച്ചാലിന് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ രാവിലെ നടാൽ വായന ശാലയ്ക്ക് സമീപത്തെ വീട്ടിലും മുഴപ്പിലങ്ങാട് കുളംബ സാറിലും തുടർന്ന് ഡിസിസി ഓഫീസിലും പൊതുദർശനത്തിന് വച്ചപ്പോൾ നിരവധിപേർ അന്തിമോപചാരമർപ്പിച്ചു.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് മുഴപ്പിലങ്ങാട്ടെ വസതിയിലെത്തി കോൺഗ്രസ് പതാക പുതപ്പിച്ചു. നേതാക്കളായ കെ. മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ ,വി.ടി. ബൽറാം, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ,മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി ,മേയർ മുസ്ലീഹ് മഠത്തിൽ ,എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് ,കെ.വി. സുമേഷ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ,വൈസ് പ്രസിഡന്റ് ബിനോയ് ,ഡെപ്യൂട്ടി മേയർ പി. ഇന്ദിര തുടങ്ങി നിരവധിപേർ അനുശേചനം അറിയിച്ചു.