ക​ണ്ണൂ​ർ: ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് വീ​ട്ടു​മു​റ്റ​ത്തു സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ സം​സ്ഥാ​ന​ത്തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വെ​റ്റ​റി​ന​റി ആം​ബു​ല​ന്‍​സ് ഒ​രാ​ഴ്ച​ക്ക​കം ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. ക​ണ്ണൂ​ര്‍ ജി​ല്ലാ ക്ഷീ​ര ക​ര്‍​ഷ​ക സം​ഗ​മം ഉ​ദ​യ​ഗി​രി സെ​ന്‍റ് മേ​രി​സ് പാ​രി​ഷ് ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​തി​നാ​യി 58 ആം​ബു​ല​ന്‍​സു​ക​ള്‍ ത​യാ​റാ​യ​താ​യും 12 വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ണൂ​ര്‍ ജി​ല്ല​ക്ക് ല​ഭ്യ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

1962 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ച്ചാ​ല്‍ ക​ര്‍​ഷ​ക​രു​ടെ വീ​ട്ടി​ല്‍ ഡോ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ള്‍ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ഒ​രു​ക്കു​ന്ന​ത്. കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ഉ​ള്ള​വ​ര്‍​ക്ക് പ​ശു​വി​നെ ല​ഭി​ക്കാ​ന്‍ പ​ലി​ശ ര​ഹി​ത ലോ​ണ്‍ ന​ല്‍​കും. ക്ഷീ​ര മേ​ഖ​ല​യി​ല്‍ സ​മ​ഗ്ര ഇ​ന്‍​ഷ്വറ​ന്‍​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. മൂ​ന്നു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ മു​ഴു​വ​ന്‍ പ​ശു​ക്ക​ളെ​യും ഇ​ന്‍​ഷ്വ​റ​ന്‍​സ് ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് പാ​ല്‍ ഉ​ത്പാ​ന​ത്തി​ല്‍ മ​ല​ബാ​ര്‍ മേ​ഖ​ല​യാ​ണ് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്. നി​ര​ന്ത​ര​മാ​യ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ക​ന്നു​കാ​ലി​ക​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ഞൂ​റി​ല​ധി​കം പ​ശു​ക്ക​ള്‍ ചൂ​ടു​കാ​ര​ണ​വും 600 ല​ധി​കം പ​ശു​ക്ക​ള്‍ ച​ര്‍​മ ​മു​ഴ രോ​ഗം കാ​ര​ണ​വും മ​ര​ണ​പ്പെ​ട്ട​താ​യാ​ണ് ക​രു​തു​ന്ന​ത്. ഡോ​ക്ട​റു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍​പ്പി​ച്ചാ​ല്‍ ച​ര്‍​മ ​മു​ഴ മൂ​ലം മ​ര​ണ​പ്പെ​ട്ട ഒ​രു പ​ശു​വി​ന് 37,500 രൂ​പ ല​ഭ്യ​മാ​കും. ചൂ​ടു മൂ​ലം മ​ര​ണ​പ്പെ​ട്ട പ​ശു​വി​ന് 20,000 രൂ​പ​യും ക​ന്നുകു​ട്ടി​ക്ക് പ​തി​നാ​യി​രം രൂ​പ​യും ന​ല്‍​കാ​നു​ള്ള പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി 70 പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞു. നാ​ലു​മാ​സം മു​ത​ല്‍ 12 മാ​സം വ​രെ ക​ന്നു​കു​ട്ടി​ക​ളെ വ​ള​ര്‍​ത്താ​ന്‍ തീ​റ്റയ്​ക്ക് സ​ബ്‌​സി​ഡി​യാ​യി ന​ല്‍​കു​ന്ന ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി​ക്കാ​യി 21 കോ​ടി രൂ​പ മാ​റ്റി​വ​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ക്ഷീ​ര ക്ഷേ​മ​നി​ധി പെ​ന്‍​ഷ​ന്‍, വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ തു​ട​ങ്ങി ക്ഷീ​ര മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​രി​നു​ള്ള​ത്. ജി​ല്ല​യി​ല്‍ പ​ന്നി​ഫാം ന​ട​ത്തു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ണ്ടാ​വു​ന്ന നാ​ശ​ന​ഷ്ടം പ​രി​ഗ​ണി​ച്ച് കേ​ന്ദ്ര-​സം​സ്ഥാ​ന വി​ഹി​ത​ങ്ങ​ള്‍ ഉ​ട​ന്‍ ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

മി​ക​ച്ച ക്ഷീ​ര ക​ര്‍​ഷ​ക​ര്‍, ക്ഷീ​ര സം​ഘം, ക്ഷീ​ര ക​ര്‍​ഷ​ക ക്ഷേ​മ​നി​ധി, ക​ര്‍​ഷ​ക​ന്‍ തു​ട​ങ്ങി​യ​വയ്​ക്കു​ള്ള അ​വാ​ര്‍​ഡു​ക​ള്‍ മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ശാ​ലി​നി ഗോ​പി​നാ​ഥ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
ഉ​ദ​യ​ഗി​രി ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ന്‍, ആ​ല​ക്കോ​ട് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ടി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് വെ​ക്ക​ത്താ​നം, ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​എം. മോ​ഹ​ന​ന്‍, ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ കെ.​എ​സ്. അ​ബി​ഷ, കെ.​ടി. സു​രേ​ഷ് കു​മാ​ര്‍, ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സ​രി​ത ജോ​സ്, സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ബാ​ബു തോ​മ​സ് പാ​റ​പ്പ​ള്ളി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.