സ്കൂൾ വാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു
1495614
Thursday, January 16, 2025 1:18 AM IST
പെരുമ്പടവ്: പെരുമ്പടവ് ബിവിജെഎം ഹയർ സെക്കൻഡറി സ്കൂൾ 43-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മനേജർ ഫാ. ജോർജ് തൈക്കുന്നുംപുറം അധ്യക്ഷത വഹിച്ചു.
കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ ജിയോ തോമസിനെ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഇ.പി. ജോസുകുട്ടി, സ്കൂൾ മുഖ്യാധ്യാപകൻ ജോസി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉനൈസ് എരുവാട്ടി, എം.പി. ജ്യോതിലക്ഷ്മി, അന്നക്കുട്ടി ബെന്നി, സഖറിയാസ് ഏബ്രഹാം, ഫാ. കിരൺ ചേബ്ലായിൽ, കെ.വി. മോളിക്കുട്ടി, ഷാബു ആന്റണി, കെ.സി. വത്സല, കെ.പി. തുളസീധരൻ, സിസ്റ്റർ ബിൽസി റാഫേൽ, പി. ഹേമലത, ഷെർലി തോമസ്, റെജി ജോസഫ്, സിസ്റ്റർ മേരിക്കുട്ടി അഗസ്റ്റിൻ, അലീന ആൻ ജോസഫ്, സ്വാതിക എൻ. നമ്പ്യാർ, ജിയോ തോമസ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.