സി.എം. ഗോൾഡ് ആൻഡ് ഡയമണ്ട്സ് ശുചീകരണ തൊഴിലാളികളെയും ഹരിതകർമസേനയെയും ആദരിച്ചു
1495603
Thursday, January 16, 2025 1:18 AM IST
മട്ടന്നൂർ: മട്ടന്നൂരിലെ സി.എം. ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് മട്ടന്നൂർ നഗരസഭയിലെ ശുചീകരണ തൊഴിലാളികളെയും ഹരിതകർമ സേനാംഗങ്ങളെയും ആദരിച്ചു. മട്ടന്നൂർ - ഇരിട്ടി റോഡ് ജംഗ്ഷനിലെ സിഎം ഗോൾഡിൽ വച്ചു നടന്ന ആദരവ് പരിപാടി നഗരസഭ വൈസ് ചെയർപേഴ്സൺ ഒ. പ്രീത ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.മജീദ്, കൗൺസിലർ വി.എൻ. മുഹമ്മദ്, സിഎം ഗോൾഡ് ആൻഡ് ഡയമണ്ട് മാനേജിംഗ് ഡയറക്ടർമാരായ സി.എം. നവാസ്, പി.എ. മുസമ്മിൽ, ഓൾ കേരള ഗോൾഡ് ആൻഡ് മർച്ചന്റ്സ് അസോസിയേഷൻ മട്ടന്നൂർ യൂണിറ്റ് സെക്രട്ടറി പ്രകാശൻ, ട്രഷറർ സുരേഷ് ബാബു, മുസ്തഫ ദാവാരി, കെ.ശ്രീധരൻ, സുരേഷ് മാവില, കാദർ മണക്കായി എന്നിവർ പ്രസംഗിച്ചു.