സാന്ത്വന പരിചരണ സന്ദേശയാത്ര സംഘടിപ്പിച്ചു
1495608
Thursday, January 16, 2025 1:18 AM IST
കൂത്തുപറമ്പ്: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് ജേസീസ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണ സന്ദേശയാത്ര സംഘടിപ്പിച്ചു. കൂത്തുപറമ്പ് ഐബി പരിസരത്ത് നിന്നാരംഭിച്ച സന്ദേശയാത്രയുടെ ഉദ്ഘാടനം കെ.പി. മോഹനൻ എംഎൽഎ നിർവഹിച്ചു.
പി. ദീപക് കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി. സുജാത മുഖ്യാതിഥിയായിരുന്നു. കൺവീനർ കെ. മനോജ് കുമാർ, ഐഎംഎ പ്രസിഡന്റ് ഡോ. കെ.ഗീത, എൻ.പി. പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു. ക്രിസ്തുരാജ് നഴ്സിംഗ് സ്കൂൾ വിദ്യാർഥികളും കൂത്തുപറമ്പ് ഹൈസ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരും ക്രിസ്തുരാജ ആശുപത്രിയിലെ നഴ്സുമാരും ഉൾപ്പെടെ പൊതുപ്രവർത്തകർ റാലിയിൽ അണിനിരന്നു. സന്ദേശയാത്ര തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിൽ സമാപിച്ചു.