വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം
1495607
Thursday, January 16, 2025 1:18 AM IST
ഉളിക്കൽ: മാട്ടറ കാരീസ് യുപി സ്കൂൾ വിദ്യാർഥികൾക്കുള്ള നീന്തൽ പരിശീലനം ആരംഭിച്ചു. ജലാശയങ്ങളിലെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് മാട്ടറ കാരീസ് യുപി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകുന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സ്കൂളിന് സമീപത്തു കൂടി ഒഴുകുന്ന പുഴയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം നീന്തൽ പരിശീലനമാണ് നൽകുന്നത്. മുഖ്യാധ്യാപിക ഇ.ജെ. തങ്കമ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച പരിശീലനത്തിനു രക്ഷിതാക്കളും ഒപ്പമുണ്ട്. ആഴ്ചയിൽ ഒരു ദിവസമാണ് പരിശീലനം.
നീന്തൽ പരിശീലനം പിടിഎ പ്രസിഡന്റ് പങ്കജാക്ഷൻ കുറ്റ്യാനിക്കൽ ഉദ്ഘാടനം ചെയ്തു. റോയ് വെട്ടിമൂട്ടിൽ, അധ്യാപകരായ അഞ്ജന സാഗർ, സി.വി. ശ്രീഷ, പ്രിതീഷ് ജോസ്, റെസി മെർവിൻ, ഷിജി, ജ്യോത്സ്ന ജോർജ്, സയോണ ജോസ് എന്നിവർ നേതൃത്വം നൽകി.