ആറളം ഫാം ബ്ലോക്ക് 13ൽ തീപിടിത്തം
1495605
Thursday, January 16, 2025 1:18 AM IST
ഇരിട്ടി: മഴ മാറിയതോടെ ആറളം ഫാം പുനരധിവാസമേഖലയിൽ തീപിടുത്തം ആരംഭിച്ചു. ഇന്നലെ ആറളം ഫാം പതിമൂന്നാം ബ്ലോക്കിലാണ് വൻ തീപിടിത്തം ഉണ്ടായത്. ഫയർഫോഴ്സും, വനംവകുപ്പ് ജീവനക്കാരും, പ്രദേശവാസികളും ചേർന്ന് തീ അണച്ചു.
ഉച്ചയോടെ വനത്തോട് ചേർന്ന പ്രദേശത്തെ ഉണങ്ങിയ പുല്ലുകൾക്കാണ് ആദ്യം തീപിടിച്ചത്. തുടർന്ന് പ്രദേശത്ത് ആകെ തീ പടരുകയായിരുന്നു. ജനവാസ മേഖലയിലേക്ക് തീ പടരുന്നതിന് മുൻപുതന്നെ നിയന്ത്രണ വിധേയമാക്കിയത് നാശനഷ്ടങ്ങൾ ഒഴിവാക്കി . മൂന്ന് ഏക്കറോളം വരുന്ന പുൽമേടിനാണ് തീ പടർന്നത്. തീ പിടുത്തത്തിൽ നാശനഷ്ടം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.