ജില്ലാ ക്ഷീരകർഷക സംഗമത്തിനു തുടക്കം
1495604
Thursday, January 16, 2025 1:18 AM IST
ഉദയഗിരി: ക്ഷീര വികസന വകുപ്പിന്റേയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ശാന്തിപുരം ക്ഷീര സംഘത്തിന്റെ സഹകരണത്തോടെ ഉദയഗിരിയിൽ രണ്ട് ദിവസമായി നടക്കുന്ന ജില്ലാ ക്ഷീര കർഷക സംഗമത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു.
ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. യുവ കർഷക സംഗമം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണനും സാംസ്കാരിക കലാസന്ധ്യ എ.ആർ. പ്രസാദും ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ പി.കെ. മോഹനൻ, വി. വേണുഗോപാൽ, എസ്.ആർ. ഐശ്വര്യ എന്നിവർ ക്ലാസെടുത്തു. യു. ശോഭ, പി. പ്രേമലത, ഷീജ വിനോദ്, മിനി ഉപ്പന്മാക്കൽ, ടെസി ബെന്നി, ഡോ. സോയാ വിനോദ്, ഒ. സജിനി, ബാബു തോമസ്, അൽഫോൻസാ ജോസഫ്, ട്വിങ്കിൾ മാത്യു, പി.വി. ബീന, ബിന്ദു ഷാജു എന്നിവർ പ്രസംഗിച്ചു. സംഗമത്തിന്റെ ഭാഗമായി ഡയറി എക്സിബിഷൻ, പായസ മത്സരം, കലാ കായിക മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു.
ജില്ലയിലെ 224 സംഘങ്ങളിൽ നിന്നും 550 പ്രതിനിധികളാണ് ഇന്നലെ പങ്കെടുത്തത് സമാപന ദിവസമായ ഇന്ന് ക്ഷീര കർഷകർ, ഉദ്യോഗസ്ഥർ ഉൾപ്പെടെ 1250 ആളുകൾ പങ്കെടുക്കും. പൊതുസമ്മേളനം രാവിലെ 11 ന് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. വിവിധ പുരസ്കാര വിജയികളെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആദരിക്കും.