ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1495611
Thursday, January 16, 2025 1:18 AM IST
ചെറുപുഴ: പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രം, ചെറുപുഴ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ ഉത്സവാഘോഷങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്നവർക്കും ഭക്ഷണം വിതരണം ചെയ്യുന്നവർക്കും ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി.
മഞ്ഞപ്പിത്തം, ഭക്ഷണ വിതരണന് പാലിക്കേണ്ട ആരോഗ്യ-ശുചിത്വ ശീലങ്ങൾ എന്നിവ വിശദീകരിച്ചു. പുളിങ്ങോം ശങ്കര നാരായണ ധർമശാസ്താ ക്ഷേത്രാങ്കണത്തിൽ നടന്ന ക്ലാസിന് ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ഷെരീഫ് നേതൃത്വം നല്കി, എൽ.എസ്. അശ്വതി, സുനിൽ ആമ്പിലേരി, എം.കെ. സുനിൽ കുമാർ, വേണു കുറുമുട്ടം, സരസ്വതി രാഘവൻ, ഷീബ ബിജു, എം. രജിത എന്നിവർ പ്രസംഗിച്ചു.