മൈസൂർ വുഡ് ട്രേഡിംഗ് ഫാക്ടറി ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചു
1495602
Thursday, January 16, 2025 1:18 AM IST
കണ്ണൂർ: മൈസൂർ വുഡ് ട്രേഡിംഗിന്റെ ആദ്യത്തെ ഫാക്ടറി ഔട്ട്ലെറ്റ് പള്ളിക്കുളത്ത് പ്രവർത്തനമാരംഭിച്ചു. കട്ടിള, ജനൽ, ഡോർ, ജനൽ ഫ്രെയിം എന്നിവ വിലക്കുറവിൽ ലഭ്യമാകും.
ഉന്നത ഗുണനിലവാരമാണ് കന്പനി വാഗ്ദാനം ചെയ്യുന്നത്. നടൻ സന്തോഷ് കീഴാറ്റൂർ ഫാക്ടറി ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രേസ് ഇൻഫ്രാസ്ട്രക്ചർ ഉടമ നവാസ് ആദ്യവില്പന ഏറ്റുവാങ്ങി. ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു. വ്യാപാരി വ്യവസായി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാസിത്, വ്ലോഗർമാരായ കെഎൽ ബ്രോ ബിജു ഋത്വിക്, സജീഷ്,
നിഖില, ശ്രീധരൻ സംഘമിത്ര, സ സ്ഥാപന ഉടമ ലക്ഷ്മണൻ ചുള്ളേരി എന്നിവരും പങ്കെടുത്തു.