ടൂറിസ്റ്റ് ബസിലെ യാത്രക്കാരനിൽനിന്ന് എംഡിഎംഎ പിടികൂടി
1493980
Friday, January 10, 2025 1:35 AM IST
ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ ടൂറിസ്റ്റ് ബസിലെ യാത്രക്കാരനിൽ നിന്നും 20.646 ഗ്രാം എംഡിഎംഎ പിടികൂടി. വാഹന പരിശോധനയിൽ ചേലോറ സ്വദേശി വളയനാട് കക്കുന്നുമ്മൽ വീട്ടിൽ കെ. റഹീസ് (37) നെയാണ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ടൂറിസ്റ്റ് ബസിൽ നടത്തിയ പരിശോധനയിലാണ് പ്രതിയുടെ കയ്യിൽ നിന്നും എംഡിഎംഎ കണ്ടെടുത്തത്.
10 വർഷം ജയിൽശിക്ഷയും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.പി. ലത്തീഫ്, അസി. എക്സൈസ് ഇൻസ്പെക്ടർ കെ. ശശികുമാർ, പ്രിവന്റീവ് ഓഫീസർ സി.എം. ജെയിംസ്, പ്രിവന്റീവ് ഓഫീസർ പി. ശ്രീനാഥ് സിവിൽ എക്സൈസ് ഓഫീസർമാരായ എൻ.സി. വിഷ്ണു ,എ.കെ. റിജു, എം. സുബിൻ ,ധനുസ് പൊന്നമ്പത്ത് , വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രേയ മുരളി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പി.എ. ജോജൻ എന്നിവർസംഘത്തിൽ ഉണ്ടായിരുന്നു.