വിജയികളെ അനുമോദിച്ചു
1493989
Friday, January 10, 2025 1:35 AM IST
നെല്ലിക്കുറ്റി: തിരുവനന്തപുരത്ത് നടന്ന അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ ടൂർണമെന്റിൽ സബ്ജൂണിയർ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ ടീമംഗങ്ങളെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സോജൻ കാരാമയിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ.മാത്യു ഓലിയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ്, പിടിഎ പ്രസിഡന്റ് സൈജു ഇലവുങ്കൽ, മദർ പിടിഎ പ്രസിഡന്റ് റീന സജി, സീനിയർ അസിസ്റ്റന്റ് മജി മാത്യു, വിദ്യാരംഗം കൺവീനർ കെ.സി. ലിസി, സീനിയർ അധ്യാപിക റിബ പി.സെബാസ്റ്റ്യൻ, കായികാധ്യാപകൻ കെ.ജെ.തോമസ് എന്നിവർ പ്രസംഗിച്ചു. ടൂർണമെന്റിൽ സ്കൂളിലെ അഞ്ച് വിദ്യാർഥികൾ ദേശീയതല മത്സരത്തിന് യോഗ്യത നേടി. മുഹമ്മദ് ഷസിൽ ബെസ്റ്റ് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടു.