കരുണാപുരം സെന്റ് ജൂഡ് പള്ളിയിൽ തിരുനാൾ തുടങ്ങി
1493984
Friday, January 10, 2025 1:35 AM IST
കരുണാപുരം: കരുണാപുരം സെന്റ് ജൂഡ് പള്ളിയിൽ 11 ദിവസം നീണ്ടുനിൽക്കുന്ന തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ. ജിയോ പുളിക്കൽ കൊടിയേറ്റി. എല്ലാദിവസവും രാവിലെ എട്ടിനും വൈകുന്നേരം നാലിനും ആഘോഷമായ വിശുദ്ധ കുർബാനയും വചന സന്ദേശവും നൊവേനയും ഉണ്ടായിരിക്കും.
വിവിധ ദിവസങ്ങളിലെ തിരുകർമങ്ങൾക്ക് ഫാ. റോയി കുഴിപ്ലാക്കിൽ, ഫാ. ജേക്കബ് പള്ളിനീരാക്കൽ, ഫാ. സാബു പുതുശേരി, ഫാ. ഇമ്മാനുവൽ പൂവത്തിങ്കൽ, ഫാ. അമൽ എടത്തിൽ, ഫാ. റിമൽ ചെമ്പനാനിക്കൽ, ഫാ. അനീഷ് മണവത്ത്, ഫാ. ജിനീഷ് മുട്ടുമണ്ണിൽ, ഫാ. റെജി കാഞ്ഞിരത്തും കുന്നേൽ, ഫാ. സിബിൻ വെട്ടിയാനിക്കൽ, ഫാ. ഗിഫ്റ്റിൻ മണ്ണൂർ, ഫാ. ഷിന്റോ പുലിയുറുമ്പിൽ, ഫാ. ജിസ് കരിങ്ങാലിക്കാട്ടിൽ, ഫാ. സ്റ്റാനി ആനകുത്തിയിൽ, ഫാ. ഷൈൻ ഈനാച്ചേരിൽ, ഫാ. അഖിൽ കുഴിമറ്റത്തിൽ, ഫാ. ജോസഫ് ആനിത്താനം, ഫാ. ആന്റണി അമ്പാട്ട്, ഫാ. ജിൻസ് ചൊള്ളംമ്പുഴ, ഫാ. എബിൻ മങ്കുഴിയിൽ, ഫാ. ജോബിഷ് കച്ചോലക്കാലായിൽ എന്നിവർ നേതൃത്വം നല്കും.
പതിനേഴിന് വൈകുന്നേരം നടക്കുന്ന സൺഡേ സ്കൂളിന്റെയും ഭക്ത സംഘടനകളുടെയും വാർഷികവും കലാസന്ധ്യയും ഫാ. ജോസഫ് ആനിത്താനം ഉദ്ഘാടനം ചെയ്യും.
പതിനെട്ടിന് വൈകുന്നേരം കുരിശുപള്ളിയിലേക്ക് നടക്കുന്ന പ്രദക്ഷിണത്തിൽ തലശേരി അതിരൂപത ചാൻസലർ ഫാ. ബിജു മുട്ടത്തുകുന്നേൽ വചന സന്ദേശം നല്കും. ഞായറാഴ്ച ഉച്ചയ്ക്ക് കാരുണ്യഭവനിലേക്ക് നടക്കുന്ന പ്രദക്ഷിണത്തോടെ തിരുന്നാൾ സമാപിക്കും. തുടർന്ന് സ്നേഹവിരുന്ന്.