തിരുനാൾ ആഘോഷങ്ങൾ
1494299
Saturday, January 11, 2025 2:00 AM IST
കോടോപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ
തേർത്തല്ലി: കോടോപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളി തിരുനാളിന് വികാരി ഫാ.ജോസ് പൂവന്നിക്കുന്നേൽ കൊടിയേറ്റി. വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന എന്നിവയ്ക്ക് ഫാ.ജോൺസൺ കോവൂർപുത്തൻപുര കാർമികത്വം വഹിച്ചു. കുരിശു സ്ഥാപിച്ചതിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോടോപ്പള്ളി, മേരിഗിരി ഇടവകകളിലെ മുൻ വികാരിമാരെയും ഇടവകയിലെ 75 വയസിന് മുകളിൽ പ്രായമായവരെയും ജൂബിലിക്കാരെയും ആദരിക്കും.
ഇന്നുമുതൽ 16 വരെ വൈകുന്നേരം നാലിന് ജപമാല 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന എന്നിവയ്ക്ക് ഫാ.ഏബ്രഹാം മഠത്തിമ്യാലിൽ, ഫാ. സഞ്ജയ് കുരീക്കാട്ടിൽ, ഫാ. ജോസ് പൂവന്നിക്കുന്നേൽ, ഫാ. മാത്യു കായമ്മാക്കൽ, ഫാ.സെബാസ്റ്റ്യൻ മുട്ടത്തുപാറ, ഫാ. ആൻഡ്രൂസ് തെക്കേൽ എന്നിവർ കാർമികത്വം വഹിക്കും.17ന് വൈകുന്നേരം 3.30ന് ജപമാല. നാലിന് വിശുദ്ധ കുർബാന, നൊവേന, സുവിശേഷ സായാഹ്നം,രോഗ ശാന്തി ശുശ്രൂഷ-ഫാ. ഷാജി ചിലമ്പിക്കുന്നേൽ. 6:30ന് ദിവ്യകാരുണ്യപ്രദക്ഷിണം-ഫാ. വർഗീസ് നായിക്കംപറമ്പിൽ. 18ന് വൈകുന്നേരം നാലിന് റാസ കുർബാന, നൊവേന. 6.30ന് പ്രദക്ഷിണം.ഫാ. ജോസഫ് മുട്ടത്തുകുന്നേൽ വചനപ്രഘോഷണം നടത്തും. 19ന് രാവിലെ 9.30ന് തിരുനാൾ കുർബാന, വചന ശുശ്രൂഷ- ഫാ.അഖിൽ മുക്കുഴിയിൽ. 11:30ന് പ്രദക്ഷിണം, സമാപനാശീർവാദം, സ്നേഹവിരുന്ന്.