വ്യാപാരഭവൻ ഉദ്ഘാടനം നാളെ
1494301
Saturday, January 11, 2025 2:00 AM IST
അരവഞ്ചാൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരവഞ്ചാൽ യൂണിറ്റ് പുതുതായി നിർമിച്ച വ്യാപാര ഭവന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് അഞ്ചിന് സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യാ മേച്ചേരി ഉദ്ഘാടനം നിർവഹിക്കും. യൂണിറ്റ് പ്രസിഡന്റ് ടി.വി. സുജിത്ത് നമ്പ്യാർ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി എൻ. റംഷാദ് റിപ്പോർട്ട് അവതരിപ്പിക്കും.