കൊയ്ത്തുത്സവം സംഘടിപ്പിച്ചു
1493985
Friday, January 10, 2025 1:35 AM IST
ചെറുപുഴ: വയക്കര പാടശേഖര സമിതിയുടെ നേതൃത്വത്തിൽ വയക്കര കുടവൻകുളം വയലിൽ കൊയ്ത്തുത്സവം നടന്നു. പെരിങ്ങോം-വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി. സുഗന്ധി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. കമലാക്ഷൻ, പി. രവീന്ദ്രൻ, കൃഷി ഓഫീസർ തുഷാര, വയക്കര പാട ശേഖര സമിതി പ്രസിഡന്റ് കെ.കെ. തങ്കമണി, കൃഷി അസിസ്റ്റന്റ് പി.വി. ബിന്ദു, പി. ഹയറുന്നീസ, വി. വിജയൻ എന്നിവർ പ്രസംഗിച്ചു. ഒന്പത് ഹെക്ടർ സ്ഥലത്താണ് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ മുണ്ടകൻ നെൽകൃഷി നടത്തിയത്.