ഒടുവില്‍ സുഭാഷ് ചികിത്സകളില്ലാത്ത ലോകത്തേക്ക് യാത്രയായി
1494185
Friday, January 10, 2025 10:15 PM IST
പയ്യന്നൂര്‍: പത്തുവർഷമായി സ്ട്രോക്കിനെ തുടർന്ന് ചികിത്സയിലായിരന്ന ഏഴിമല നരിനട കുരിശുപള്ളിക്കു സമീപത്തെ സുഭാഷ് (43) ഒടുവിൽ ചികിത്സകളില്ലാത്ത ലോകത്തേക്ക് യാത്രയായി. മത്സ്യത്തൊഴിലാളിയായിരുന്നു.
പത്തുവർഷമായി വിവിധതരം ചികിത്സകളിലൂടെ സുഭാഷിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. ഇന്നലെ രാവിലെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലായിരുന്നു അന്ത്യം.
പരേതനായ ചെറുപുഷ്പം വിലാസം അലോഷി-സ്റ്റെല്ല ദന്പതികളുടെ മകനാണ്. സംസ്കാരം ഇന്ന് 10.30 ന് ഏഴിമല ലൂർദ്മാതാ പള്ളിയിൽ. ഭാര്യ: രജിത. മക്കൾ: സുപ്രിയ, സയോണ (ഇരുവരും വിദ്യാർഥികൾ).