തിരുനാൾ ആഘോഷങ്ങൾ
1494296
Saturday, January 11, 2025 2:00 AM IST
ഇരിട്ടി സെന്റ് ജോസഫ് പള്ളിയിൽ
ഇരിട്ടി: ഇരിട്ടി സെന്റ് ജോസഫ് പള്ളി തിരുനാളിന് ഇടവക വികാരി ഫാ. ജോസഫ് കളരിക്കൽ കൊടിയേറ്റി. ഇന്നുമുതൽ 18 വരെ വൈകുന്നേരം 4.30 ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ആന്റണി തെക്കേമുറി, ഫാ. ഷാന്റു വളയത്ത്, ഫാ. മാത്യു പെരുമ്പള്ളിക്കുന്നേൽ, റവ. ഡോ. ജോസഫ് പതിയോട്ടിൽ, ഫാ. ജോർജ് മുള്ളുകൊടിയ്ക്കൽ, റവ. ഡോ. ജോസഫ് കാക്കരമറ്റത്തിൽ, ഫാ. കുര്യാക്കോസ് കളരിക്കൽ, ഫാ. ജോസഫ് കാവനാടി, ഫാ. ആന്റണി ആനക്കല്ലിൽ ,ഫാ. ക്ലിന്റ് എംസിബിഎസ് എന്നിവർ കാർമികത്വം വഹിക്കും. പ്രധാന തിരുനാൾ ദിനമായ 18 ന് വൈകുന്നേരം ഏഴിന് പ്രദക്ഷിണം, ലദീഞ്ഞ്, വാദ്യമേളങ്ങൾ. 19ന് രാവിലെ 10.45 ന് റാസ കുർബാന- റവ. ഡോ.തോമസ് പുതുകുളങ്ങര, ആർച്ച്ഡീക്കൻ ജോയ്സ് ചാലാശേരി എന്നിവർ കാർമികത്വം വഹിക്കും. 12.30 ന് പ്രദക്ഷിണം, സമാപന ആശീർവാദം, സ്നേഹവിരുന്ന്. 17 ന് രാത്രി 7.30ന് കലാവിരുന്ന് .
ചെടിക്കുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ
ചെടിക്കുളം : സെന്റ് സെബാസ്റ്റ്യൻസ് പള്ളി തിരുനാളിന് വികാരി ഫാ.പോൾ കണ്ടത്തിൽ കൊടിയേറ്റി. ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ തിരുകർമങ്ങൾക്ക് കാാർമികത്വം വഹിച്ചു. പ്രധാന തിരുനാൾ ദിനമായ ഇന്ന് ദിവ്യബലിക്ക് ഫാ. ബോഡ്വിൻ അട്ടാറക്കൽ, ഫാ. ഏലിയാസ് എടൂക്കുന്നേൽ, ഫാ. സുബീഷ് ഓരത്തേൽ എന്നിവർ കാർമികത്വം വഹിക്കും . വൈകുന്നേരം ഏഴിന് പ്രദക്ഷിണം, ലദീഞ്ഞ് , സമാപന ആശിർവാദം . 12ന് രാവിലെ 9.30 ന് ദിവ്യബലിക്ക് ഫാ. ടോമി നടുവിലെക്കൂറ്റ് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം ,ദീഞ്ഞ്, സ്നേഹവിരുന്ന്.