രാഷ്ട്രീയ കിസാൻ മഹാസംഘ് നിവേദനം നല്കി
1494297
Saturday, January 11, 2025 2:00 AM IST
കണ്ണൂർ: കേന്ദ്ര സർക്കാർ കർഷക സമര നേതാക്കളുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച നേതാവ് ജഗ്ജീത് സിംഗ് ദല്ലേ വാൾ നടത്തുന്ന നിരാഹാര സമരം 44 ദിവസം പിന്നിടുന്നു. അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലായിട്ടും കേന്ദ്ര സർക്കാർ ഇടപെടാത്തതിൽ പ്രതിക്ഷേധിച്ച് പ്രധാനമന്ത്രി വിഷയത്തിൽ ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ കിസാൻ മഹാസംഘ് ജില്ലാ കളക്ടർമാർ വഴി പ്രധാമന്ത്രിക്ക് നിവേദനം നൽകുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ കളക്ടറുടെ പ്രതിനിധിയായ എ.ഡി. എമ്മിന് നിവേദനം നൽകി സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് നിർവഹിച്ചു.
ആർകെഎംഎസ് കണ്ണൂർ ജില്ലാ ചെയർമാൻ സണ്ണി തുണ്ടത്തിൽ, കർഷക ഐക്യവേദി ചെയർമാൻ ജയിംസ് പന്ന്യാംമാക്കൽ, അഗസ്റ്റ്യൻ വെള്ളാരംകുന്നേൽ, ഗർവാസിസ് കല്ലുവയൽ, ടോമി തോമസ്, ലീലാമ്മ കെ. വി. അമൽ കുര്യൻ എന്നിവരും ചേർന്നാണ് എഡിഎമ്മിന് നിവേദനം നൽകിയത്.