ക​ണ്ണൂ​ർ: മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ നാ​ട്ടി​ലും വി​ദേ​ശ​ത്തു​മു​ള്ള ക​മ്പ​നി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തു​ന്ന ഗ്ലോ​ബ​ൽ ജോ​ബ് ഫെ​യ​ർ 11, 12 തീ​യ​തി​ക​ളി​ൽ മു​ണ്ട​യാ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 11 ന് ​രാ​വി​ലെ 9.30 ന് ​കെ. സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്ന് മേ​യ​ർ മു​സ്‌‌​ലി​ഹ് മ​ഠ​ത്തി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കെ.​വി. സു​മേ​ഷ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വി​പു​ല​മാ​യ ജോ​ബ് ഫെ​യ​റി​നാ​ണ് ക​ണ്ണൂ​രി​ൽ വേ​ദി​യൊ​രു​ങ്ങു​ന്ന​ത്. ഇ​ന്ത്യയി​ലെ​യും വി​ദേ​ശ​ത്തെ​യും 60 ക​ന്പ​നി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മേ​ള​യി​ൽ വ്യ​ത്യ​സ്ത​മേ​ഖ​ല​ക​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തോ​ളം അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കും. തൊ​ഴി​ല​ധി​ഷ്ഠി​ത എ​ക്സ്പോ, എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ൻ​ഡ് ക​രി​യ​ർ ഫെ​സ്റ്റി​വ​ൽ, ആ​ഗോ​ള തൊ​ഴി​ൽ വി​പ​ണി​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സ്റ്റാ​ളു​ക​ള്‍, പ്ര​സ​ന്‍റേ​ഷ​നു ക​ൾ, കോ​ർ​പ​റേ​റ്റ് മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​മാ​യി മു​ഖാ​മു​ഖം, വി​ദേ​ശ​ങ്ങ​ളി​ല്‍ തൊ​ഴി​ലി​നൊ​പ്പം ഉ​പ​രി പ​ഠ​ന​വും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ സെ​ഷ​നു​ക​ളും ഫെ​യ​റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

പ​തി​നൊ​ന്നി​ന് രാ​വി​ലെ 11 ന് ​ആ​ദ്യ സെ​ഷ​ൻ "പ്ര​ഫ​ഷ​ണ​ൽ മി​ക​വ്, ക്രി​യേ​റ്റി​വ് മൈ​ൻ​ഡ്' എ​ന്ന വി​ഷ​യം ഡി​സി​ഐ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ അ​നി​ൽ കു​മാ​ർ മ​ഠ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. ഉ​ച്ച​യ്ക്ക് 12ന് "​ആ​രോ​ഗ്യ രം​ഗ​ത്തെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ' എ​ന്ന വി​ഷ​യം മോ​ണ്ട്ഗോ ഹെ​ൽ​ത്ത് സി​സ്റ്റം​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും സീ​നി​യ​ർ ഹെ​ൽ​ത്ത് കെ​യ​ർ ക​ൺ​സ​ൽ​ട്ട​ന്‍റു​മാ​യ ഷൗ​ക്ക​ത്ത​ലി മാ​തോ​ട​വും ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് "നി​ർ​മി​ത ബു​ദ്ധി​യു​ടെ ലോ​കം, തൊ​ഴി​ൽ മേ​ഖ​ല​യി​ലെ മാ​റ്റ​ങ്ങ​ൾ' എ​ന്ന വി​ഷ​യം കെ​ൻ​പ്രി​മോ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഐ​ടി പ്ര​ഫ​ഷ​ണ​ലു​മാ​യ എം.​കെ. നൗ​ഷാ​ദും അ​വ​ത​രി​പ്പി​ക്കും.

12നു ​രാ​വി​ലെ 10 ന് "​കോ​ർ​പ​റേ​റ്റ് വി​ജ​യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര' എ​ന്ന സെ​ഷ​ൻ ടാ​ല​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് എ​ക്‌​സ്‌​പേ​ർ​ട്ട് അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ക്കും. ഉ​ച്ച​യ്ക്ക് 12ന് "​തൊ​ഴി​ൽ തെ​ര​ഞ്ഞെ​ടു​പ്പും വി​പ​ണി​യു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന വൈ​ദ​ഗ്ധ്യ​വും' എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യം നാ​ഷ​ണ​ൽ ക​രി​യ​ർ സ​ർ​വീ​സ് പ​രി​ശീ​ല​ക​ൻ സി.​കെ. ഷ​മീ​ർ സം​സാ​രി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​പി. സ​ന്തോ​ഷ്‌ കു​മാ​ർ എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ത്ന​കു​മാ​രി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​യാ​കും.

വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. 9000 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നും സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി സ്ലോ​ട്ടിം​ഗ് സം​വി​ധാ​നം ഒ​രു​ക്കി. ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ല​ഭി​ക്കു​ന്ന സ്ലോ​ട്ടി​ന് അ​നു​സ​രി​ച്ച് മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​വൂ. ഉ​ദ്യോ​ഗാ​ർ​ഥി ക​ൾ​ക്ക് www. kannu rglobaljobfair.com എ​ന്ന വെ​സ്‌​ബൈ​റ്റി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ബ്രാ​ന്‍റ്ബേ മീ​ഡി​യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജോ​ബ് ഫെ​യ​ർ ഒ​രു​ക്കു​ന്ന​ത്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ പി. ​ഇ​ന്ദി​ര, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​കെ. രാ​ഗേ​ഷ്, എം.​പി. രാ​ജേ​ഷ്, വി.​കെ. ശ്രീ​ല​ത, സി​യാ​ദ് ത​ങ്ങ​ൾ, ഷാ​ഹി​ന മൊ​യ്തീ​ൻ, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, മു​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, കൗ​ൺ​സി​ല​ർ​മാ​ർ, സൈ​നു​ദ്ദീ​ൻ ചേ​ലേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.