മലയോര ഹൈവേയിൽ വഴിമുടക്കി മൺകൂന്പാരം
1494298
Saturday, January 11, 2025 2:00 AM IST
ചെമ്പേരി: ജലവിതരണ പൈപ്പിടാൻ കുഴിക്കുന്ന മണ്ണ് മലയോര ഹൈവേയിൽ റോഡിന്റെ പകുതി ഭാഗത്തോളം കൂട്ടിയിടുന്നത് വാഹന ഗതാഗതത്തിന് തടസവും അപകടങ്ങൾക്കും കാരണമാകുന്നു. ഒരാഴ്ച മുമ്പ് മലയോര ഹൈവേയിൽ ചെമ്പേരിക്കും പുറഞ്ഞാണിനുമിടയിലെ വളവിൽ ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. രാത്രി സമയങ്ങളിൽ ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും അപകടത്തിൽ പെടുന്നത് പതിവായിട്ടുണ്ട്.
അടുത്തമാസം ആദ്യം ചെമ്പേരി ബസിലിക്കയിൽ തിരുനാളും ചെമ്പേരി മേളയും ആരംഭിക്കുന്ന സാഹചര്യത്തിൽ വാഹനബാഹുല്യം ഏറുമെന്നതിനാൽ അപകട സാധ്യതയും വർധിക്കും. ഇക്കാര്യം പരിഗണിച്ച് ജലവിതരണ വകുപ്പിന്റെ പൈപ്പിടൽ പ്രവൃത്തികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്ന് വാഹന ഉടമകളും പ്രദേശവാസികളും ആവശ്യപ്പെടുന്നു.