കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു
1494302
Saturday, January 11, 2025 2:00 AM IST
ചെറുപുഴ: തിരുമേനിയിൽ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. വ്യാഴാഴ്ച രാത്രി കോറാളിയിലെ പറമ്പിൽ ജോയിച്ചന്റെ കമുക്, വാഴ, തെങ്ങിൻ തൈകൾ തുടങ്ങിയവ നശിപ്പിച്ചു. 300 ഓളം കമുകിൻ തൈകൾ വച്ചതിൽ 100 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. മൂന്നു വർഷം പ്രായമായ തൈകളായിരുന്നു. കൃഷിസ്ഥലത്തിന് ചുറ്റും കമ്പിവേലി തീർത്തെങ്കിലും കാട്ടുപന്നിക്ക് തടസമായില്ല. കോക്കടവിലെ പന്തലാനിക്കൽ സെബാസ്റ്റ്യന്റെ 30 ഓളം വാഴകൾ ഒറ്റ ദിവസം കൊണ്ട് നശിപ്പിച്ചു. 120 ടിഷ്യുകൾച്ചർ നേന്ത്രവാഴകളും കമുക്, കശുമാവ് തൈകളുമാണ് കൃഷിയിടത്തിലുള്ളത്.