വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും നടത്തി
1493988
Friday, January 10, 2025 1:35 AM IST
പുലിക്കുരുമ്പ: സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ നാൽപ്പത്തിരണ്ടാം വാർഷികാഘോഷവും വിവിധ എൻഡോവ്മെന്റുകളുടെ വിതരണവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. നടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ക്ലാർക്ക് വി.ഡി.സ്റ്റീഫൻ തയാറാക്കിയ സ്കൂൾ ചരിത്രത്തിന്റെ പ്രകാശനവും നിർവഹിച്ചു.
സ്കൂൾ മാനേജരും പുലിക്കുരുമ്പ ഇടവക വികാരിയുമായ ഫാ.തോമസ് പൈമ്പള്ളിൽ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ഗിരീഷ് അലോഷ്യസ് ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ മുഖ്യാധ്യാപിക റിൻസി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
നടുവിൽ ഗ്രാമപഞ്ചായത്ത് അരോഗ്യ, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജോസ് ആലിലക്കുഴിയിൽ, വാർഡ് അംഗങ്ങളായ റെജി പടിഞ്ഞാറെആനിശേരിൽ, ഷിജി കൊല്ലിയിൽ, പിടിഎ പ്രസിഡന്റ് ജിറ്റോ ജോർജ്, മദർ പിടിഎ പ്രസിഡന്റ് സീന സാബു, മുൻ മുഖ്യാധ്യാപകൻ സി.എ.ജോസഫ്, യുപി സ്കൂൾ മുഖ്യാധ്യാപിക ബിജി കെ.ജോൺ, പാരീഷ് കോ ഓർഡിനേറ്റർ സെബാസ്റ്റ്യൻ ഓതറയിൽ, സ്കൂൾ ലീഡർ ബ്രൈറ്റ്സൺ കുര്യൻ ടോം, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ എം.സി. ലാലിക്കുട്ടി എന്നിവർ പ്രസംഗിച്ചു.