സിആർപിഎഫ് എസ്ഐ ട്രെയിനി നെഞ്ചുവേദനയെ തുടർന്ന് മരിച്ചു
1493628
Wednesday, January 8, 2025 10:05 PM IST
പെരിങ്ങോം: പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പിലെ എസ്ഐ ട്രെയിനി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. മധ്യപ്രദേശ് മൊറേന ഗ്രാം റാസില്പൂരിലെ ജഗ്മോഹന്സിംഗിന്റെ മകന് റാം നിവാസ് ജാദവ്(52)ആണ് മരിച്ചത്.
പ്രമോഷൻ ലഭിച്ചതിനെ തുടർന്നു പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പില്‍ എസ്ഐ കോഴ്സ് പരിശീലനത്തിനായി വന്നതായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
നെഞ്ചുവേദനയെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് മരണം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം സ്വദേശമായ മധ്യപ്രദേശിലേക്ക് കൊണ്ടുപോയി.