പച്ചാണി സെന്റ് മേരീസ് പള്ളിയിൽ തിരുനാളിന് നാളെ തുടക്കം
1493729
Thursday, January 9, 2025 2:03 AM IST
പെരുമ്പടവ്: പച്ചാണി സെന്റ് മേരിസ് പള്ളിയിൽ പരിശുദ്ധ അമലോൽഭവ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് നാളെ കൊടിയേറും. ഉച്ച കഴിഞ്ഞ് 3.30ന് ജപമാല, പ്രസുദേന്തി വാഴ്ച. നാലിന് ഇടവക വികാരി ഫാ.ജോജി കിഴക്കരക്കാട്ട് കൊടിയേറ്റും. 4.15ന് മേരിഗിരി ഫൊറോന വികാരി ഫാ.ഏബ്രഹാം മഠത്തിമ്യാലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന.
തുടർന്ന് സെമിത്തേരി സന്ദർശനം, ഒപ്പീസ് എന്നിവ നടക്കും. 11 മുതൽ 16 വരെ തീയതികളിൽ വൈകുന്നേരം നാലിന് ജപമാല, പ്രസുദേന്തി വാഴ്ച. 4.30ന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. തോമസ് മേനപ്പാട്ടുപടിക്കൽ, ഫാ. ജോർജ് തൈക്കുന്നുംപുറം, ഫാ. സാവിയോ കരിങ്ങടയിൽ, ഫാ.ഷാജി ചിലമ്പിക്കുന്നേൽ, ഫാ.അനിൽ മങ്ങാട്ട് എന്നിവർ കാർമികത്വം വഹിക്കും. 12ന് രാവിലെ 7.30ന് ഫാ.കുര്യാക്കോസ് പ്ലാവ്നിൽക്കുംപറമ്പിലിന്റെ കാർമികത്വത്തിൽ റാസ കുർബാന.
വൈകുന്നേരം നാലിന് ഫാ.ജോസഫ് കൈതമറ്റത്തിന്റെ കാർമികത്വത്തിൽ ദിവ്യബലി, വചന സന്ദേശം. 17ന് വൈകുന്നേരം 4.30ന് ഫാ.ഷിജോയ് തൈക്കലപറമ്പിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. ആറിന് ഇടവക കൂട്ടായ്മയുടെയും മതബോധന യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സ്റ്റേജ് പ്രോഗ്രാം. 18ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് റവ. ഡോ. മാണി മേൽവട്ടത്തിന്റെ കാർമികത്വത്തിൽ വിശുദ്ധകുർബാന. ആറിന് പ്രദക്ഷിണം. തുടർന്ന് പന്തലിൽ ലദീഞ്ഞ്, ഫാ. ജോസഫ് ആനചാരിയുടെ പ്രസംഗം. രാത്രി എട്ടിന് ബാൻഡ് മേളം, തമ്പോലം. ഒമ്പതിന് ഫ്യൂഷൻ. സമാപന ദിനമായ 19ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10.30 ന് മോൺ. സെബാസ്റ്റ്യൻ പാലാക്കുഴിയുടെ കാർമികത്വത്തിൽ തിരുനാൾ കുർബാന, വചന സന്ദേശം. 12ന് പ്രദക്ഷിണം. 12.30ന് സമാപന ആശീർവാദം,സ്നേഹവിരുന്ന്.
കാർത്തികപുരം സെന്റ് സെബാസ്റ്റ്യൻസ്
പള്ളി തിരുനാൾ നാളെ മുതൽ
കാർത്തികപുരം: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാളും നവനാൾ പ്രാർഥനയും നാളെ മുതൽ 19 വരെ നടക്കും. നാളെ വൈകുന്നേരം 4.15 ന് ഇടവക വികാരി ഫാ. ജോസഫ് കുളത്തറ കൊടിയേറ്റും. മരിച്ചവരുടെ ഓർമ ദിനമായ നാളെ 4.30ന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന തുടങ്ങിയ തിരുക്കർമങ്ങൾക്ക് ഫാ. ജോൺ നൂറമ്മാക്കൽ കാർമികത്വം വഹിക്കും.തുടർന്ന് സിമിത്തേരി സന്ദർശനം നടത്തും.
11 മുതൽ 17 വരെ ദിവസങ്ങൾ യുവജന ദിനം, കുട്ടികളുടെ ദിനം, മാതൃദിനം, പിതൃദിനം, രോഗി- വയോജന ദിനം, കർഷക- തൊഴിലാളി ദിനം, ദിവ്യകാരുണ്യ ദിനം, തിരുനാൾ ദിനം, ഇടവക ദിനം എന്നീ രീതിയിൽ ആഘോഷമാക്കുന്ന ദിവസങ്ങളിൽ വൈകുന്നേരം നാലിന് ജപമാലയും 4.30ന് വിശുദ്ധ കുർബാനയും നടക്കും. വിവിധ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് ഫാ. ജോസഫ് ഈനാച്ചേരി, ഫാ. മാത്യു വേങ്ങക്കുന്നേൽ, ഫാ. ആന്റണി പുന്നൂര്, ഫാ. മാത്യു പരിയാനിക്കൽ , ഫാ. ജോസഫ് ആനിത്താനം , ഫാ. ജോസഫ് വണ്ടർകുന്നേൽ, ഫാ. സേവ്യർ പുത്തൻപുരയ്ക്കൽ എന്നിവർ കാർമികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിനമായ 18ന് വൈകുന്നേരം 4.30 ന് ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ഫാ. ജോസഫ് പന്തപ്ലാക്കൽ കാർമികത്വം വഹിക്കും. റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് തിരുനാൾ സന്ദേശം നൽകും. തുടർന്ന് ഏഴിന് തിരുനാൾ പ്രദക്ഷിണവും സമാപന ആശിർവാദവും റവ. ഫാ. വിനോദ് മാങ്ങാട്ടിൽ കാർമികത്യം വഹിക്കും.
തുടർന്ന് മജീഷ്യൻ സുധീർ മാടക്കത്ത് അവതരിപ്പിക്കുന്ന മെഗാ മാജിക് ഷോ നടക്കും. ഇടവക ദിനമായ 19 ന് രാവിലെ 9.30 ന് ആഘോഷമായ റാസ കുർബാന റവ. ഡോ. ആന്റണി തറേക്കടവിലിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും. ഫാ. ജോസഫ് തുരുത്തേൽ, ഫാ. ഇമ്മാനുവൽ പൂവത്തിങ്കൽ എന്നിവർ സഹകാർമികരാകും. തുടർന്നു പ്രദക്ഷിണം, സമാപനാശീർവാദം, സ്നേഹ വിരുന്ന്.