സ്പെഷൽ ഒളിമ്പിക്സ് വിജയികളെ ആദരിച്ചു
1493612
Wednesday, January 8, 2025 8:13 AM IST
എടൂർ: സ്പെഷൽ ഒളിമ്പിക്സ് സ്റ്റേറ്റ് അത്ലറ്റിക്ക് മീറ്റിൽ മികച്ചവിജയം നേടിയ എടൂർ വികാസ് ഭവൻ സ്പെഷൽ സ്കൂളിലെ വിദ്യാർഥികളെ ആദരിച്ചു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു.
പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിറ്റിൽ തെരേസ് സിഎംസി അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ അത്ലറ്റിക്ക് അസോസിയേഷൻ സെക്രട്ടറി ടി. ശ്രീഷ് മുഖ്യാതിഥിയായി പങ്കെടുത്തു. സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജെസി തെരേസ് സിഎംസി , ആറളം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് അന്തിയാംകുളം, സിസ്റ്റർ ധന്യ സിഎംസി, പിടിഎ പ്രസിഡന്റ് കെ.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.