ഹരിതപ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി
1493978
Friday, January 10, 2025 1:35 AM IST
കൊട്ടിയൂർ: സമ്പൂർണ ഹരിതമാകാനൊരുങ്ങി കൊട്ടിയൂർ പഞ്ചായത്ത്. 14 വാർഡുകളിലായുള്ള 21 അംഗനവാടികളും, 198 അയൽക്കൂട്ടങ്ങളും, എട്ട് പഞ്ചായത്ത് ഘടക സ്ഥാപനങ്ങളും പഞ്ചായത്ത് ഓഫീസും ഹരിതമായി പ്രഖ്യാപിച്ചു.
ഇവർക്കുള്ള ഗ്രേഡ് സർട്ടിഫിക്കറ്റുകളും കൈമാറി. പഞ്ചായത്ത് ഹാളിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ, സ്ഥിര സമിതി അധ്യക്ഷരായ ഉഷ അശോക് കുമാർ, ജീജ ജോസഫ്,അസിസ്റ്റന്റ് സെക്രട്ടറി രമേശ് ബാബു, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ. രേഷ്മ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, സിഡിഎസ് ചെയർപേഴ്സൺ സിപി ബീന തുടങ്ങിയവർ പ്രസംഗിച്ചു.