മട്ടന്നൂർ ഗവ. ആശുപത്രിയിൽ സായാഹ്ന ഒപിയില്ല; യൂത്ത് കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി
1493611
Wednesday, January 8, 2025 8:13 AM IST
മട്ടന്നൂർ: ഗവ. ആശുപത്രിയിൽ സായാഹ്ന ഒപി പ്രവർത്തിക്കാത്തതിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ആശുപത്രിക്കു മുന്നിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പത്തു ദിവസത്തോളമായി സായാഹ്ന ഒപി മുടങ്ങിയിട്ട്.
നിലവിലുള്ള ഡോക്ടർ ഇവിടെ നിന്നു പോയതോടെയാണ് സായാഹ്ന ഒപി പ്രവർത്തിക്കാൻ കഴിയാതെയായത്. കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില ധർണ ഉദ്ഘാടനം ചെയ്തു. പി.കെ. ജിതിൻ അധ്യക്ഷത വഹിച്ചു. എ.കെ. രാജേഷ്, ആർ.കെ. നവീൻ കുമാർ, ശ്രുതി കയനി, ജിഷ്ണു പെരിയച്ചൂർ, അരുൺ പ്രകാശ്, ശ്രീനേഷ് മാവില തുടങ്ങിയവർ പ്രസംഗിച്ചു.