ജോസഫ് മുള്ളൻമട കേരളാ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ
1493615
Wednesday, January 8, 2025 8:13 AM IST
കണ്ണൂർ: കേരളാ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാനായി ജോസഫ് മുള്ളൻമടയെ തെരഞ്ഞെടുത്തു. സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗമായി പ്രവത്തിച്ചുവരുന്ന ജോസഫ് 1967 ൽ യൂത്ത് ഫ്രണ്ട് അയ്യപ്പൻ കോവിൽ മണ്ഡലം പ്രസിഡന്റായി പ്രവത്തനം ആരംഭിച്ച് ഇടുക്കി ജില്ലയുടെ ആദ്യത്തെ ജില്ലാ പ്രസിഡന്റായി. കണ്ണൂർ ജില്ലയിൽ വന്ന് പാർട്ടിയുടെ തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ്, കണ്ണൂർ ജില്ലാ പ്രസിഡന്റ്, സ്റ്റിയറിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
നീണ്ട 50 വർഷത്തെ പ്രവർത്തനത്തിനിടയിൽ ഒട്ടേറെ കർഷക സമരങ്ങളിലും പങ്കെടുത്ത ഇദ്ദേഹം കശുവണ്ടി കർഷക പ്രശ്നങ്ങൾ പരിഹരിക്കാൻ കണ്ണൂർ കളക്ടറേറ്റു പടിക്കൽ 13 ദിവസത്തെ നിരാഹാര സമരം, കാക്കടവ് വിരുദ്ധ സമരം തുടങ്ങിയ ഒട്ടേറെ സമരങ്ങളുടെ മുൻപന്തിയിലുണ്ടായിരുന്നു. കണ്ണൂർ ജില്ലയിലെ തിരുമേനിയിലാണു താമസം.