ത​ല​ശേ​രി: ക​ണ്ണ​പു​ര​ത്തെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ര​ക്ക​ൻ റി​ജി​ത്തി​നെ (26) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ആ​ർ​എ​സ്എ​സ്- ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ ഒ​ന്പ​തു പ്ര​തി​ക​ൾ​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും. ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ കോ​ട​തി-​മൂ​ന്ന് ജ​ഡ്ജി റൂ​ബി കെ. ​ജോ​സ് ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ക​ണ്ണ​പു​രം ചു​ണ്ട വ​യ​ക്കോ​ട​ൻ വീ​ട്ടി​ൽ വി.​വി. സു​ധാ​ക​ര​ൻ (56), കോ​ത്തി​ല താ​ഴെ​വീ​ട്ടി​ൽ ജ​യേ​ഷ് (39), ചാ​ങ്കു​ള​ത്ത് പ​റ​മ്പി​ൽ സി.​പി. ര​ഞ്ജി​ത്ത് (42), പു​തി​യ​പു​ര​യി​ൽ പി.​പി. അ​ജീ​ന്ദ്ര​ൻ (50), ഇ​ല്ലി​ക്ക​വ​ള​പ്പി​ൽ ഐ.​വി.​അ​നി​ൽ​കു​മാ​ർ (51), പു​തി​യ​പു​ര​യി​ൽ പി.​പി. രാ​ജേ​ഷ് (46), ക​ണ്ണ​പു​രം ഇ​ട​ക്കേ​പ്പു​റം വ​ട​ക്കേ വീ​ട്ടി​ൽ വി.​വി. ശ്രീ​കാ​ന്ത് (46), സ​ഹോ​ദ​ര​ൻ വി.​വി. ശ്രീ​ജി​ത്ത്‌ (42), തെ​ക്കേ​വീ​ട്ടി​ൽ ടി.​വി. ഭാ​സ്ക​ര​ൻ (62) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

307 വ​കു​പ്പ് പ്ര​കാ​രം പ​ത്തു​വ​ർ​ഷം ക‍​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും 302 പ്ര​കാ​രം ജീ​വ​പ​ര്യ​ന്ത​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും 324 പ്ര​കാ​രം മൂ​ന്നു വ​ർ​ഷം ത​ട​വും 147 വ​കു​പ്പ് പ്ര​കാ​രം ര​ണ്ടു വ​ർ​ഷം ത​ട​വും 143 വ​കു​പ്പു പ്ര​കാ​രം ആ​റു​മാ​സം ത​ട​വും 341 പ്ര​കാ​രം ഒ​രു മാ​സം ത​ട​വു​ൾ​പ്പെ​ടെ​യാ​ണ് ശി​ക്ഷ. കേ​സി​ൽ പ​ത്തു പ്ര​തി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ മൂ​ന്നാം പ്ര​തി പി​ന്നീ​ട് മ​രി​ച്ചു.

2005 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന റി​ജി​ത്തി​നെ പ​ത്തം​ഗ സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ കെ.​വി. നി​കേ​ഷ്, ചി​റ​യി​ൽ വി​കാ​സ്, കെ. ​വി​മ​ൽ എ​ന്നി​വ​രെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​യി​രു​ന്നു കേ​സ്.

പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ഒ​റ്റ വെ​ട്ടി​നാ​ണ് റി​ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ മ​റ്റു പ്ര​തി​ക​ൾ​ക്ക് നേ​രി​ട്ട് പ​ങ്കി​ല്ലെ​ങ്കി​ലും സം​ഭ​വ​സ​മ​യ​ത്ത് കൊ​ല​പാ​ത​കി​യെ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി ശി​ക്ഷി​ച്ച​ത്. ഇ​ത്ത​രം കേ​സു​ക​ളി​ൽ മു​ഴു​വ​ൻ പേ​രെ​യും ശി​ക്ഷി​ക്കു​ന്ന​ത് അ​പൂ​ർ​വ സം​ഭ​വ​മാ​ണ്. കൊ​ല​പാ​ത​കം ന​ട​ന്ന് 20 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കേ​സി​ന്‍റെ വി​ധി വ​രു​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി.​പി. ശ​ശീ​ന്ദ്ര​ൻ ഹാ​ജ​രാ​യി.