സെന്റ് മേരീസ് നഗർ റോഡ് തകർന്നു
1493726
Thursday, January 9, 2025 2:03 AM IST
ആലക്കോട്: വിദ്യാർഥികളടക്കം നിരവധിപേർ യാത്രയ്ക്കായി ആശ്രയിക്കുന്ന സെന്റ് മേരീസ് നഗർ റോഡ് തകർന്നതോടെ യാത്ര ദുഷ്ക്കരം. ആലക്കോട് ടൗണിനെ കൊട്ടയാട് കവലയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. രണ്ടു വർഷത്തിലധികമായി തകർന്ന റോഡ് നന്നാക്കത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.
ആലക്കോട് ടിസിബി റോഡിൽ ഗതാഗത തടസം നേരിടുമ്പോൾ ജനങ്ങളുടെ ഏക ആശ്രയവും ഈ റോഡാണ്. കൊട്ടയാട്, കുറ്റിപ്പുഴ, നരിയംപാറ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളും ആലക്കോട് ടൗണിലേക്ക് വരാൻ ഇതിനെയാണ് ആശ്രയിക്കുന്നത്. ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാൾ ആരംഭിച്ചതോടെ റോഡിന്റെ ശോച്യാവസ്ഥ മൂലം രൂക്ഷമായ ഗതാഗതക്കുരുക്കാണ് നേരിടുന്നത്.