സ്കിൽ വിവര ശേഖരണ ക്യാമ്പ് അവസാനിച്ചു
1493975
Friday, January 10, 2025 1:35 AM IST
ഇരിട്ടി: ഇരിട്ടി മഹാത്മാ ഗാന്ധി കോളജ് എൻഎസ്എസ് 30, 63 യൂണിറ്റുകളുടെ സഹകരത്തോടെ ആറളം ഫാം ഒരുക്കുന്ന ആറളം ഫാം ലേബർ ബാങ്കിലേക്കുള്ള ഒന്നാം ഘട്ടം സ്കിൽ വിവര ശേഖരണ ക്യാമ്പ് അവസാനിച്ചു. ആറളം സെറ്റിൽമെന്റ് ഏരിയയിലെ തൊഴിലാളികൾക്കായി നടത്തിയ ക്യാമ്പിൽ 350 ഓളം ഉദ്യോഗാർഥികൾ പങ്കെടുത്തു. തൊഴിൽ നൈപ്പുണ്യം, കൃഷി പരിപാലനം, മൃഗ പരിപാലനം എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചു വിശദമായ വിവര ശേഖരണമാണ് നടന്നത്.
നിലവിലുള്ളവർക്ക് പങ്കാളിത്ത കൃഷി വഴി ജോലി എത്തിക്കുന്നതിനും പുതിയ മേഖലകളിൽ താത്പര്യമുള്ളവർക്ക് പരിശീലനം നല്കുന്നതിനും വേണ്ട വിവരങ്ങൾ ക്യാമ്പിൽ ശേഖരിച്ചതായി അഡ്മിനി സ്ട്രേറ്റർ ഡോ. നിധീഷ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്നു ദിവസമായി അഡ്മിനിസ്ട്രേറ്റീവ് ഓഫീ സിൽ നടന്ന ക്യാമ്പിന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഇ. രജീഷ്, എം. അനുപമ, വോളന്റയർമാരായ ടി. സൗമ്യ, അൻസാ വി ഷിജു, അഭയ് പി ബിജു, ആർ.വി. അഭയ് ദേവ്, വിനായക് എസ് ബാബു, ടി. ആദിത്യ, അന്നു മറിയ, പി. ശ്രീനന്ദ, ജിസ്ട്ടോ, ആലേഖ് കൃഷ്ണൻ, അശ്വിൻ, കീർത്തന, അഡോണ, അക്ഷയ എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ ആർ. സ്വരൂപ ക്യാമ്പ് സന്ദർശിച്ചു.