വാർഷിക സമ്മേളനം നടത്തി
1493733
Thursday, January 9, 2025 2:03 AM IST
തൊണ്ടിയിൽ: സംഗമം ജനശ്രീ സുസ്ഥിര വികസന മിഷന്റെ മൂന്നാമത് വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി. വാർഷിക ആഘോഷങ്ങൾ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനശ്രീ ചെയർമാൻ ജോസഫ് നിരപ്പേൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദേവസ്യ കരിയാട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രഥമ സംസ്ഥാന ലങ്കാ ഡി ചാമ്പ്യൻഷിപ്പിൽ വിജയിച്ച കാതറിൻ ബിജുവിന് മെമന്റോ നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ,ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു വർഗീസ്, തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി സിറിയക്ക്, രാജു ജോസഫ്,നൂറുദ്ദീൻ മുള്ളേരിക്കൽ ജനശ്രീ ഇരിട്ടി ബ്ലോക്ക് സെക്രട്ടറി എം.വി. രാമകൃഷ്ണൻ, ജനശ്രീ മണ്ഡലം പ്രസിഡന്റ് കെ.കെ. വിജയൻ, ബെന്നി ജോസഫ്, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.