പിടികൂടിയ പുലിയെ ബ്രഹ്മഗിരി വനത്തിൽ തുറന്നുവിട്ടു
1493620
Wednesday, January 8, 2025 8:13 AM IST
ഇരിട്ടി (കണ്ണൂർ): കാക്കയങ്ങാട് ടൗണിന് സമീപത്തുനിന്നും പിടികൂടിയ പുലിയെ ബ്രഹ്മഗിരി വനമേഖലയിൽ തുറന്നുവിട്ടു. തിങ്കളാഴ്ച രാത്രിയാണ് പുലിയെ വനത്തിൽ തുറന്നുവിട്ടത്. തിങ്കളാഴ്ച രാവിലെയാണ് അഞ്ചു വയസ് പ്രായമുള്ള പുലിയെ ശരീരത്തിൽ കമ്പി കുടുങ്ങിയ നിലയിൽ വീട്ടുപറന്പിൽ കണ്ടെത്തിയത്. തുടർന്ന് മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കുകയായിരുന്നു.
പരിശോധനയിൽ പുലിയുടെ ശരീരത്തിൽ നാല് പരിക്കുകൾ കണ്ടെത്തിയിരന്നു. പരിക്ക് സാരമുള്ളതല്ലെന്ന് വെറ്ററിനറി ഡോക്ടർമാർ നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതോടെയാണ് പുലിയെ വനത്തിൽ തുറന്നുവിടാൻ തീരുമാനിച്ചത്. മയക്കുവെടി വച്ച് കൂട്ടിലാക്കിയപ്പോഴും പുലി പൂർണമായും മയങ്ങിയിരുന്നില്ല.