പേരാവൂർ മണ്ഡലത്തിലെ റോഡുകൾക്ക് എംഎൽഎ ഫണ്ടിൽ നിന്ന് 2.57 കോടി അനുവദിച്ചു
1493614
Wednesday, January 8, 2025 8:13 AM IST
ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിൽ 2024 - 25 സാമ്പത്തിക വർഷം എംഎൽഎയുടെ ആസ്തി വികസന നിധിയിൽ നിന്നു 20 പ്രവർത്തികൾക്ക് 2.57 കോടി രൂപ അനുവദിക്കാൻ നിർദേശം നൽകിയതായും ഭരണാനുമതി ലഭിയ്ക്കുന്ന മുറയ്ക്ക് ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
പ്രവൃത്തിയുടെ പേര്, തുക ലക്ഷത്തിൽ, തദ്ദേശ ഭരണ സ്ഥാപനം എന്ന ക്രമത്തിൽ. പാറാടൻമുക്ക് - ശിഹാബ് തങ്ങൾ റോഡ് - (15 ), തോട്ടത്തിൽ - രാജീവ്ജി റോഡ് - (12), എടത്തൊട്ടി - അമ്പലതുരുത്തേൽ റോഡ് - 15 (മുഴക്കുന്ന്). എം.ടി.റോഡ് (വാർഡ് 8) - 10, ചരൽക്കുന്ന് - ചക്കിട്ടകുടി റോഡ് - 15, അട്ടികുളം - കുമ്പുങ്കൽ റോഡ് - 10, പൊട്ടൻതോട് കലുങ്ക് - 10 (കൊട്ടിയൂർ).അമ്പലതട്ട് - തേങ്കയ് - ചെട്ടിയാർപീടിക റോഡ് - 15, മാടത്തിൽ കോറവയൽ - മദ്രസ റോഡ് - 12, മേടക്കൽ - പനന്താനം അങ്കണവാടി റോഡ് - 15, കുളത്തിങ്കൽ ജോർജ് സ്മാരക റോഡ് - 10 (പായം).ഓരത്തേൽ റോഡ് - 14, കൊട്ടൻചുരം - മടപ്പുരച്ചാൽ - പുഴക്കൽ റോഡ് - 10, പൂക്കളം - കുറുഞ്ഞി റോഡ് - 15 (പേരാവൂർ ).ചാവശേരി പറമ്പ് മഞ്ച റോഡിൽ സുൽത്താൻ നഗറിലേക്കുള്ള റോഡ് - 10, നെല്യാട്ട് അമ്പലം റോഡ് - 10, പെരുവാട് - പള്ളി റോഡ് - 13 (ഇരിട്ടി നഗരസഭ).കച്ചേരിക്കടവ് - മുണ്ടാട്ടു ജക്ഷൻ റോഡ് -15, മണിമരുതുംചാൽ - പള്ളിക്കുന്ന് റോഡ് - 15, വലിയപറമ്പിൻകരി അങ്കണവാടി - കുരിശുപള്ളി റോഡ് - 15 (അയ്യൻകുന്ന്).