കെഎസ്ആർടിസി ബസിടിച്ച് മരിച്ച യുവാവിന്റെ സംസ്കാരം നടത്തി
1493627
Wednesday, January 8, 2025 10:05 PM IST
മുഴപ്പിലങ്ങാട്: ദേശീയപാതയിൽ മുഴപ്പിലങ്ങാട് മഠത്തിനു സമീപം കെഎസ്ആർടിസി ബസിടിച്ച് മരിച്ച സ്കൂട്ടർ യാത്രികനായ യുവാവിന്റെ സംസ്കാരം നടത്തി.
ചേറ്റംകുന്ന് റോസ് മഹലിൽ സജ്മീറായിരുന്നു (42) ചൊവ്വാഴ്ച രാത്രി 10.30ഓടെയുണ്ടായ അപകടത്തിൽ മരിച്ചത്.
മുഴപ്പിലങ്ങാട് കുളത്തിനടുത്തുള്ള ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഭാര്യ: ഷബാന. മക്കൾ: ഫാദില, ഹൈസ്. സഹോദരങ്ങൾ: അഷ്റഫ്, സക്കറിയ, റഫീഖ്, അസീസ്, റഹ്മത്ത്, റംലത്ത്.