പേരാവൂർ സെന്റ് ജോസഫ്സ് പള്ളിയിൽ മാതൃവേദി നേതൃസംഗമം നടത്തി
1493976
Friday, January 10, 2025 1:35 AM IST
പേരാവൂർ: തലശേരി അതിരൂപത സമുദായ ശാക്തീകരണ വർഷമായി 2025 ആചരിക്കുന്നതിന്റെ ഭാഗമായി മാതൃവേദി സംഘടന നേതൃസംഗമം നടത്തി. പേരാവൂർ മേഖലയിലെ 2025-26 വർഷത്തേക്ക് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനം നൽകുന്നതിനായാണ് പേരാവൂർ സെന്റ് ജോസഫ്സ് പള്ളിയിൽ നേതൃസംഗമം നടത്തിയത്.
പേരാവൂർ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ പള്ളി വികാരി ഫാ. മാത്യു തെക്കേമുറി ഉദ്ഘാടനം നിർവഹിച്ചു. അതിരൂപത ചാൻസലർ റവ. ഡോ. ബിജു മുട്ടത്തുകുന്നേൽ, ഡയറക്ടർ ഫാ. ജോബി കോവാട്ട് എന്നിവർ ക്ലാസ് നയിച്ചു. ആനിമേറ്റർ സിസ്റ്റർ ലിന്റ സിഎച്ച്എഫ്, പ്രസിഡന്റ് സിസി ആന്റണി, മേഖലാ ഡയറക്ടർ ഫാ. ജോജോ പൊടിമറ്റം, ആനിമേറ്റർ സിസ്റ്റർ ഫിൽസി എസ്എബിഎസ്, ബ്രദർ സ്കറിയ, മേഖലാ ഭാരവാഹികൾ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി. 19 ഇടവകകളിൽ നിന്നായി 60 ഓളം അമ്മമാർ പങ്കെടുത്തു.