പാപ്പിനിശേരിയിൽ സ്കൂട്ടർ മറിഞ്ഞ് വിദ്യാർഥി മരിച്ചു
1493911
Thursday, January 9, 2025 10:26 PM IST
കണ്ണൂർ: പാപ്പിനിശേരിയിൽ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർഥി മരിച്ചു. കല്യാശേരി ഇ.കെ. നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക്കിലെ വിദ്യാർഥിയും ചേലേരി പരേതനായ മുണ്ടിയാടൻ കോറോത്ത് മധു-സവിത ദന്പതികളുടെ ഏക മകൻ പി. ആകാശാണ് (20) മരിച്ചത്. ഇന്നലെ രാവിലെ 9.15 ഓടെ പാപ്പിനിശേരി വേളാപുരം പള്ളിക്കു സമീപമായിരുന്നു സംഭവം.
വീട്ടിൽനിന്ന് കല്യാശേരിയിലെ പോളിടെക്നിക്കിലേക്ക് സ്കൂട്ടറിൽ പോകുന്പോൾ പാപ്പിനിശേരി സർവീസ് റോഡിൽ വച്ച് ഇതേദിശയിൽനിന്നും വന്ന കെഎസ്ആർടിസി ബസിടിച്ച് റോഡിലേക്ക് മറിഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ ആകാശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പോളിടെക്നിക്കിലെ ബയോമെഡിക്കൽ എൻജിനിയറിംഗ് ഒന്നാംവർഷ വിദ്യാർഥിയാണ്.