വാർഷികാഘോഷവും യാത്രയയപ്പും നടത്തി
1493727
Thursday, January 9, 2025 2:03 AM IST
ചെമ്പന്തൊട്ടി: സെന്റ് ജോർജ് ഹൈസ്കൂളിന്റെ 46ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക എൻ.കെ. ജെസിക്കുള്ള യാത്രയയപ്പ് സമ്മേളനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജരും ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന വികാരിയുമായ ഫാ. ആന്റണി മഞ്ഞളാംകുന്നേൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ മുഖ്യാധ്യാപകൻ ബിജു സി. ഏബ്രഹാം ആമുഖ പ്രഭാഷണം നടത്തി. കെ.സി. ജോസഫ് കൊന്നയ്ക്കൽ, സോയ് ജോസഫ്, സി.എൽ. ആന്റോ, ലൗലി എം. പോൾ, സജി അടവിച്ചിറ, സിനി ജോസഫ്, കെ.വി. രാജേഷ്, വി.എം. തോമസ് എന്നിവർ പ്രസംഗിച്ചു.