ആലക്കോട് - കാപ്പിമല റോഡ് നിർമാണത്തിന് 49.85 കോടിയുടെ സാങ്കേതിക അനുമതി
1493728
Thursday, January 9, 2025 2:03 AM IST
ആലക്കോട്: ആലക്കോട് - കാപ്പിമല റോഡിന്റെ നിര്‍മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചതായി സജീവ് ജോസഫ് എംഎല്‍എ അറിയിച്ചു.
മണ്ഡലത്തിലെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമായ കാപ്പിമല, പൈതല്‍മല റൂട്ടിലേയ്ക്കുള്ള പൊതുമരാമത്ത് റോഡാണിത്. 7.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള റോഡിന് 49.85 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
റോഡിന്റെ മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെണ്ടര്‍ നടപടി വേഗത്തിലാക്കാന്‍ കെആര്‍എഫ്ബി ചീഫ് എൻജിനിയര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്കി.
ആദ്യ ഘട്ടത്തില്‍ റോഡിനായി 15 കോടി രൂപ വകയിരുത്തുകയും വിശദമായ എസ്റ്റിമേറ്റും പദ്ധതി റിപ്പോർട്ടും തയാറാക്കുകയും ചെയ്തിരുന്നെങ്കിലും കിഫ്ബിയില്‍ നിന്നും ധനാനുമതി ലഭിച്ചിരുന്നില്ല. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് കിഫ്ബി ഏറ്റെടുത്ത പല റോഡുകളും ഒഴിവാക്കിയതിൽ ഈ റോഡും ഉൾപ്പെടുകയായിരുന്നു. എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് അനുമതിയായത്.