സാൻജോർജിയ സ്കൂളിലെ കുട്ടികൾക്ക് സ്വീകരണം നൽകി
1493605
Wednesday, January 8, 2025 8:13 AM IST
ശ്രീകണ്ഠപുരം: ഡിസംബർ 27 മുതൽ 29വരെ കോഴിക്കോട് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സ്പെഷൽ ഒളിമ്പിക്സിൽ പങ്കെടുത്ത ശ്രീകണ്ഠപുരം സാൻജോർജിയ സ്പെഷൽ സ്കൂളിലെ കുട്ടികൾക്ക് സ്വീകരണം നൽകി. ശ്രീകണ്ഠപുരം മുൻസിപ്പൽ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. ജോസഫ് മഞ്ചപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.
ശ്രീകണ്ഠപുരം ലിറ്റിൽ ഫ്ളവർ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിനോ പൊങ്ങൻപാറ സിഎസ്ടി, സ്കൂൾ മാനേജരും സൈക്കോളജിസ്റ്റുമായ സിസ്റ്റർ ഡോ. ജോണറ്റ്, പിടിഎ പ്രസിഡന്റ് മാത്യു തുന്പെലോട്ട്, മദർ പിടിഎ പ്രസിഡന്റ് സബിത ജോയ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെൽമ ജോസ്, സിസ്റ്റർ ജൂലിറ്റ്, സിസ്റ്റർ സ്നേഹ എന്നിവർ പ്രസംഗിച്ചു.