ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാൾ 17 മുതൽ
1493602
Wednesday, January 8, 2025 8:13 AM IST
ചെറുപുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബാസ്റ്റ്യാനോസിന്റെയും നൊവേനയും തിരുനാൾ ആഘോഷവും ഊട്ടുനേർച്ചയും 17 മുതൽ 26 വരെ നടക്കും.17ന് വൈകുന്നേരം 3.30ന് നടക്കുന്ന കൊടിയേറ്റിനും തിരുസ്വരൂപ പ്രതിഷ്ഠയ്ക്കും വികാരി ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് നേതൃത്വം നൽകും.
നാലിന് നടക്കുന്ന ജപമാല ആരാധന, 4.30ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് അസിസ്റ്റന്റ് വികാരി ഫാ.മാത്യു കൂട്ടുചേരാട്ടിയിൽ കാർമികത്വം വഹിക്കും. തുടർന്നു സെമിത്തേരി സന്ദർശനം, ഒപ്പീസ് എന്നിവ നടക്കും. വിവിധ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് ഫാ.വർഗീസ് താന്നിക്കാക്കുഴി, ഫാ. ജയിംസ് പടിഞ്ഞാറെആനിശേരിൽ, ഫാ.മാത്യു വളവനാൽ, മാത്യു കല്ലുങ്കൽ,ഫാ. ജയിംസ് വാളിമലയിൽ, ഫാ.അഗസ്റ്റിൻ പാണ്ടിയാമാക്കൽ, ജോസഫ് കോയിപ്പുറം, റവ.ഡോ.ജോസ് വെട്ടിക്കൽ, ഫാ.അഗസ്റ്റിൻ ചക്കാംകുന്നേൽ, എന്നിവർ കാർമികത്വം വഹിക്കും.
സമാപന ദിവസമായ 26ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 9.30ന് ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ് എന്നിവയ്ക്ക് തലശേരി അതിരൂപതാ ചാൻസിലർ ഡോ.ജോസഫ് മുട്ടത്തുകുന്നേൽ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, സമാപനാശീർവാദം, ഊട്ടുനേർച്ച എന്നിവയോടെ തിരുനാളാഘോഷം സമാപിക്കും.