വിദ്യാർഥിനിയെ ബസ് തട്ടിയ സംഭവം: ബസ് ജീവനക്കാർക്കെതിരേ പരാതി
1493171
Tuesday, January 7, 2025 2:09 AM IST
കൊട്ടിയൂർ: ബസിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിന്റെ വാതിലിൽ കൈതട്ടി പരിക്കേറ്റ വിദ്യാർഥിനിയോട് ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറി. കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിക്കാണ് കൊട്ടിയൂർ തലശേരി റൂട്ടിൽ ഓടുന്ന കണ്ണൻ ബസിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നാണ് അപമാനകരമായ പ്രതികരണം ഉണ്ടായത്. വിദ്യാർഥിനിയുടെ ഇടത് കൈയുടെ ഷോൾഡറിനാണ് പരിക്കേറ്റത്.
ഈ സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാൻ വിസമ്മതിക്കുകയും പെൺകുട്ടിയോടും മാതാപിതാക്കളോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകി.