വാഷ് പിടികൂടി നശിപ്പിച്ചു
1493600
Wednesday, January 8, 2025 8:13 AM IST
പയ്യന്നൂര്‍: പയ്യന്നൂര്‍ റേഞ്ച് എക്സൈസ് നടത്തിയ പരിശോധനയില്‍ കുന്നരു ചിറ്റടിയില്‍ 280 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത എക്സൈസ് ഉടമയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എ. അസീസിന്റെ നേതൃത്വത്തില്‍ കുന്നരു ചിറ്റടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വിജനമായ പ്രദേശത്ത് കുറ്റിക്കാടുകൾക്കിടയിൽ ഒളിപ്പിച്ചു വച്ച നിലയിൽ വാഷ് കണ്ടെത്തിയത്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. ശരത്, പി.വി. രാഹുല്‍, ഡ്രൈവര്‍ പി.വി. അജിത് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.