മാലിന്യം മുക്തം നവകേരളം: സംയുക്ത യോഗം ചേർന്നു
1493608
Wednesday, January 8, 2025 8:13 AM IST
ഇരിട്ടി: മാലിന്യം മുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ പ്രചാരണം പായം പഞ്ചായത്തിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിവിധ മത മേലധ്യക്ഷൻമാരുടെയും ആരാധനാലയ പ്രതിനിധികളുടെയും സംയുക്ത യോഗം വിളിച്ചുചേർത്തു.
യോഗം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. പ്രമീള അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ പദ്ധതി വിശദീകരിച്ചു.
അജൈവ ജൈവ, ദ്രവ മാലിന്യ പരിപാലനവും സംസ്കരണവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും, ക്ഷേത്രങ്ങളും പള്ളികളും മദ്രസകളും ഹരിതാഭമാക്കുന്നതിന് എല്ലാവിധ പിന്തുണയും പ്രതിനിധികൾ വാഗ്ദാനം ചെയ്തു.