കാറുകൾ കൂട്ടിയിടിച്ച് അപകടം
1493169
Tuesday, January 7, 2025 2:09 AM IST
ചാലോട്: ചാലോട്-ഇരിക്കൂർ റോഡിൽ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓൾട്ടോ കാറും ചാലോട് ഭാഗത്തേക്ക് പോകാൻ റോഡിൽ നിന്ന് തിരിക്കുകയായിരുന്ന ഓൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മറിഞ്ഞു. ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. അപകടത്തിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന വഴിയാത്രകന് പരിക്കേറ്റു.