ജനങ്ങൾക്ക് സംരക്ഷണം കൊടുക്കണം: കർഷക കോൺഗ്രസ്
1493172
Tuesday, January 7, 2025 2:09 AM IST
ഇരിട്ടി: കാക്കയങ്ങാട് ജനവാസ മേഖലയിൽ പുലി കമ്പിയിൽ കുടുങ്ങിയ സംഭവത്തിൽ ജനങ്ങൾ ഭയ ആശങ്കയിലാണ്. പുലിയെ കാട്ടുപൂച്ചയെന്ന് പറയുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കാക്കയങ്ങാട് നിന്നും പിടിച്ചത് പുലി തന്നെയാണെന്ന് സമ്മതിക്കേണ്ടി വന്നത് പുലി കമ്പിയിൽ വീണതുകൊണ്ട് മാത്രമാണ്.
കാട്ടിൽ നിന്ന് നാട്ടിലിറങ്ങുന്ന എല്ലാ വന്യജീവികളെയും കെണിയിൽ വീഴ്ത്താനും കൊല്ലാനുമുള്ള അവകാശം കർഷകർക്ക് നൽകണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല ആവശ്യപ്പെട്ടു. വന്യ മൃഗങ്ങളിൽ നിന്നും ജനങ്ങൾക്ക് സംരക്ഷണം കൊടുക്കണമെന്നും കർഷകനെതിരെ കേസെടുത്താൽ അതിനെ പ്രതിരോധിക്കാൻ കർഷക കോൺഗ്രസ് മുൻപന്തിയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.